Saturday, November 6, 2010

മരത്തവള പഠിപ്പിച്ചത്

ദുരന്തങ്ങളും ദുഖങ്ങളും മാത്രം കണ്ട ഒരാഴ്ച അവസാനിപ്പിക്കാനുള്ള അലസമായ ഒരു യാത്ര എന്നാണ്‍് ഇന്നത്തെ യാത്രയെപ്പറ്റി രാവിലെ വിചാരിച്ചത് . എന്നാല്‍ കുട്ടികളോടൊപ്പം കാവും കുളവും കാണാന്‍ പോയപ്പോഴാണ്‍് ദൈവം അതി വിദഗ്ധമായി അനുഗ്രഹിച്ചു തന്നിരിക്കുന്ന വിഭവങ്ങളെ നമ്മള്‍ മനുഷ്യര്‍ ഒഴികെ ബാക്കി എല്ലാ ജീവികളും,സസ്യ ലതാദികളും എത്ര സുന്ദരമായും ബുദ്ധിപരമായും ആന്ണ്‍് ഉപയോഗിക്കുന്നത് എന്ന്‍ മനസിലായത്.
മരതവളകള്‍ മുട്ടയിട്ടിരിക്കുന്നതും അവയെല്ലാം വിദഗ്ദ്ധമായി സംരക്ഷിച്ചിരിക്കുന്നതും ഞങ്ങള്‍ക്ക് പുതിയ കാഴ്ചയായിരുന്നു. മുട്ടകള്‍ വിരിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ കൃത്യമായി വെള്ളത്തില്‍ത്തന്നെ വീഴുന്ന തരത്തില്‍ കുളക്കരയിലെ മരച്ചില്ലകളില്‍ അവ ക്രെമീകരിക്കാന്‍ ആരാന്നു അവയെ പഠിപ്പിച്ചത്?
ഏക്കറുകള്‍ പരന്നു കിടക്കുന്ന കാവിന്റെ മറ്റു ഭാഗങ്ങളൊന്നും മുട്ടയിടാനായി തിരഞ്ഞെടുക്കാതെ കുളക്കരയിലെ വൃക്ഷങ്ങള്‍ തന്നെ തിരഞ്ഞെടുക്കാന്‍ അവയെ ഉപദേശിച്ചത് ആരാന്നു ?
എന്തിനും ഏതിനും സാഹചര്യങ്ങളെ കുറ്റം പറഞ്ഞു വിധിയെ പഴിച്ചു രക്ഷപെടാന്‍ ഒരുങ്ങുന്ന നമുക്ക് പ്രകൃതി ഇതുപോലെ ഒരുക്കി വച്ചിരിക്കുന്ന ആയിരക്കണക്കിന്‍ ഉദാഹരണങ്ങള്‍് ഉണ്ടാകും . എല്ലാം തിരിച്ചറിയാന്‍ എന്നാണാവോ കഴിയുക? കാത്തിരിക്കാം .............

1 comment:

  1. പ്രകൃതിയോടോപ്പമുള്ള ഈ യാത്ര കൊള്ളാമല്ലോ...!

    എനിക്ക് ഏറെ പ്രിയപ്പെട്ട പേര് കണ്ടു വന്നതാണ്‌ ട്ടോ,
    ആശംസകളോടെ...

    ReplyDelete