Tuesday, November 9, 2010

അപ്പൂസിന്റെ ആത്മഗതം

രാവിലെ പോകാന്‍ റെഡിയായി വരുന്നുണ്ട് . ഇപ്പൊ വരും ഇഷ്ടം കൂടാന്‍ "അപ്പൂസേ പോയിട്ട് വരാം കേട്ടോ മോനെ " . ഞാന്‍ നോക്കില്ല ഇന്ന്‍ . മിണ്ടാന്‍ ഇങ്ങു വരട്ടെ.
ഇന്നലെ ഞായറാഴ്ച ആയതുകൊണ്ട് ഇത്തിരി നേരം എന്റെ കൂടെ കളിയ്ക്കാന്‍ വരുമെന്ന്‍ വിചാരിച്ചു. വന്നില്ല ."എനിക്ക് കുറെ പണികള്‍ ഉണ്ടെടാ അപ്പുസേ .എല്ലാം തീറ്ത്തിട്ട് ഞാന്‍ വരാം " എന്നും പറഞ്ഞ് പോയിട്ട് പിന്നെ കാണുന്നത് ഇന്നാ .

രാവിലെ ചൂലും എടുത്ത് മുറ്റമടിക്കാന്‍ പോകുന്നത് കണ്ടപ്പോള്‍ ഞാന്‍ കാണാത്തത് പോലെ മാറിയതാ.പക്ഷെ ചെടിയുടെ ഇടയില്‍ എന്തോ അനങ്ങുന്നത് കണ്ടപ്പോള്‍ ചേര ആയിരിക്കും എന്ന്‍ കരുതി ഞാന്‍ ബഹളമുണ്ടാക്കി. വല്യ ധൈര്യശാലി അല്ലെ ശ്രദ്ധിച്ചില്ല. അടുത്ത് ചെന്നപ്പോള്‍ ഒരു വലിയ തവള എടുത്ത് ചാടി .ശരിക്കും പേടിച്ചു. എന്നിട്ട് എന്നെ കുറെ വഴക്കും പറഞ്ഞു. എന്തിനാ? ഞാന്‍ നേരത്തെ പറഞ്ഞതാ. അത് മനസിലാക്കാതിരുന്നത് എന്റെ കുറ്റം ആണോ?
സ്കൂട്ടറും എടുത്ത് വരുന്നുണ്ട് . കണ്ണടച്ചു കിടന്നേക്കാം. വേണങ്കില് വന്നു വിളിക്കട്ടെ. അപ്പോസിനോടാ കളി.
അയ്യോ സ്കൂട്ടര് പോയല്ലോ! ങേ , എന്നോട് പറയാതെ പോയോ? ഈ ചേച്ചിക്ക് ഇന്ന്‍ എന്ത് പറ്റി? എന്തോ ടെന്‍ഷന്‍ ഉണ്ടാകും ഇല്ലെങ്കില്‍ ഇങ്ങനെ പോകില്ല. സൂക്ഷിച്ചൊക്കെ വണ്ടി ഓടിച്ചാല്‍ മതിയായിരുന്നു. ഹൂ ഹാ ങ്ങൂ ഹോ എനിക്ക് ടെന്‍ഷന്‍ ആകുന്നല്ലോ...
"എന്താടാ കിടന്നു ബഹളം വയ്ക്കുന്നത്" . അയ്യോ ഞാന്‍ പറഞ്ഞതൊക്കെ ഉറക്കെ ആയിരുന്നോ? അച്ഛന്‍ വരുന്നുണ്ട് .ഇനി കുറെ വഴക്ക് കിട്ടും . അതുകഴിഞ്ഞ് കുളിപ്പിക്കാന്‍ കൊണ്ടുപോകും. ഹോ ഇപ്പോഴേ തണുക്കുന്നു. എനിക്ക് ഇന്ന്‍ കുളിക്കണ്ട. ദൈവമേ ആരെങ്കിലും ഒന്ന് രക്ഷിക്കാന്‍ വന്നെങ്കില്‍!ഇല്ലെങ്കില്‍ ഞാന്‍ ഇന്നത്തെ കുളിയോടെ തണുത്ത വിറച്ച് മരിക്കുമെ.
"ഈ തണുപ്പത്ത് പട്ടിയെ കൊണ്ട് വെള്ളത്തില്‍ ചാടിക്കാതെ ഇവിടെങ്ങാനും അടങ്ങിയിരിക്ക് മനുഷ്യാ." ഹാവൂ ദൈവം രക്ഷിച്ചു. അമ്മ വഴക്ക് പറയുന്നുണ്ട്. ഇന്ന്‍ കുളിക്കേണ്ടി വരില്ല. ഇനി ഒന്ന്‍ ഉറങ്ങാം.

No comments:

Post a Comment